Ennodulla Nin Sarva Nanma - Song Lyrics


എന്നോടുള്ള  നിന്‍  സര്‍വ  നന്മാകള്‍ക്കായ്  ഞാന്‍
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര - ഇപ്പോള്‍  
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര

നന്ദി  കൊണ്ടെന്റെ  ഉള്ളം  നന്നെ  നിറയുന്നേ
സന്നാഹമോടെ  സ്തുതി  പാടിടുന്നേ  - ദേവാ
സന്നാഹമോടെ  സ്തുതി  പാടിടുന്നേ

പാപത്തില്‍  നിന്ന്  എന്നെ  കൊരിഎടുപ്പാനായ്‌ 
ശാപ  ശിക്ഷകളേറ്റ  ദേവാത്മജ - മഹാ
ശാപ  ശിക്ഷകളേറ്റ  ദേവാത്മജ

എന്നെ  അന്‍പോടു  ദിനം  തോറും  നടത്തുന്ന
പോന്നിടയനനന്ദം  വന്തനമേ  - എന്റെ
പോന്നിടയനനന്ദം  വന്തനമേ

ആന്ത്യം  വരെയും  എന്നെ  കാവല്‍  ചെയിതീടുവാന്‍
അന്തികയുള്ള  മഹല്‍  ശക്തി  നീയേ   - നാഥാ
അന്തികയുള്ള  മഹല്‍  ശക്തി  നീയേ

താതന്‍  സന്നിധിയില്‍  എന്‍  പേര്‍ക്കു  സാദാ  പക്ഷ
പാദം  ചെയുന്ന  മമ  ജീവനാഥ  - പക്ഷ
പാദം  ചെയുന്ന  മമ  ജീവനാഥ

കുറ്റം  കൂടാതെ  എന്നെ  തേജസ്സിന്‍  മുന്‍പാകെ
മുറ്റും  നിറുത്താന്‍  കഴിവുള്ളവനെ  - എന്നെ
മുറ്റും  നിറുത്താന്‍  കഴിവുള്ളവനെ

മന്നിടത്തില്‍  അടിയന്‍  ജീവിക്കും  നാള്‍  എന്നും
വന്ദനം  ചെയ്യും  തിരുനാമത്തിന്  - ദേവാ   
വന്ദനം  ചെയ്യും  തിരുനാമത്തിന്

എന്നോടുള്ള  നിന്‍  സര്‍വ  നന്മാകള്‍ക്കായ്  ഞാന്‍
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര - ഇപ്പോള്‍  
എന്തു   ചെയേണ്ടൂ   നിനക്ക്  യേശു  പര

Comments

Popular posts from this blog

YOU ARE MY REFUGE - Song Lyrics

I come before you today - Thank you Lord Lyric

O Lord my God! when I in awesome wonder - Lyrics